സംസ്​ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മേയ്​ എട്ട്​ മുതല്‍ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി, ചെറുതോണി ഡാമുകളില്‍ സന്ദര്‍ശകര്‍ക്ക്​ പ്രവേശനം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

മെയ് ഒമ്ബത്​ മുതല്‍ 15 വരെ വാഴത്തോപ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്​കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ​ജില്ലാതല പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച്‌ വിവിധ മേഖലകളിലേക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച്​ വരെയാണ് ഡാമുകളില്‍ സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ട്​ പേര്‍ക്ക് 600 രൂപയാണ് നിരക്ക്. കാല്‍വരി മലനിരകളും ഹില്‍വ്യൂ പാര്‍ക്കും അഞ്ചുരുളി, പാല്‍ക്കുളംമേട്​, മൈേക്രാവേവ് വ്യൂ പോയിന്‍റ്​ എന്നിവിടങ്ങളും മേളയോടനുബന്ധിച്ച്‌ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്​.