പാകിസ്ഥാനിലെ സിയാൽകോട്ടിൽ സൈനിക ഡിപ്പോയിൽ ഉഗ്രസ്ഫോടനം (Massive Explosion). പാകിസ്ഥാനിൽ (Pakistan) രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഉണ്ടായ സ്‌ഫോടനങ്ങൾ പരിഭ്രാന്തി പരത്തി. തുടർച്ചയായി വൻ പൊട്ടിത്തെറികൾ കേൾക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദേശവാസികൾ പങ്കുവെച്ചു. വൻ തീപിടിത്തം ഉണ്ടായി പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ ചെറിയ അപകടം എന്നാണ് പാകിസ്ഥാൻ സൈനിക വക്താവിന്റെ പ്രതികരണം. ആളപായമില്ലെന്നും പാകിസ്ഥാൻ പറയുന്നു. പാകിസ്താന്റെ സുപ്രധാന സൈനിക ഡിപ്പോ ആണ് സിയാൽകോട്ടിൽ ഉള്ളത്. തീപ്പിടുത്തവും പൊട്ടിത്തെറിയും ഏറെ നേരം നീണ്ടുനിന്നു.