ന്യൂഡല്‍ഹി:ഒമിക്രോണ്‍ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസുകൊണ്ട് കഴിയില്ലെന്നും ഇത് എല്ലാവരെയും ബാധിക്കുമെന്നും ഐസിഎംആര്‍ വിദഗ്ധന്‍ ഡോ.ജയപ്രകാശ് മൂളിയില്‍. എന്നാല്‍, 80 ശതമാനംപേരിലും സാധാരണ ജലദോഷംപോലെ ഒമിക്രോണ്‍ വന്നുപോകും. ആശുപത്രി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം കുറവായിരിക്കും–-എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ പടരുമെങ്കിലും അത്രത്തോളം മാരകമാകില്ല. അടച്ചിടല്‍ വഴി ഇതിന്റെ വ്യാപനം തടയാനാകില്ല. വ്യക്തിപരമായ ശ്രദ്ധയാണ് വേണ്ടത്–- മൂളിയില്‍ പറഞ്ഞു.