ഒമൈക്രോൺ ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ (നവംബർ 12 മുതൽ നവംബർ 27 വരെ) കേരളത്തിൽ നിന്ന് മെഡിക്കൽ, പാരാമെഡിക്കൽ കോളജുകളിലേക്കും കർണാടകയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാർത്ഥികളെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉത്തരവിൽ പറയുന്നു. കേരള സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്.