ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി. മഞ്ഞ് വീഴ്ചയിലും മഴക്കെടുതിയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മഞ്ഞു വീഴ്ചയില്‍ ലംഖാഗ ചുരത്തില്‍ കാണാതായ 6 പര്‍വ്വതാരോഹകര്‍ക്കായുള്ള തിരച്ചില്‍ വ്യോമസേന ഊര്‍ജിതമാക്കി. 17 അംഗ സംഘത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 65 ഓളം പര്‍വ്വതാരോഹകരെ ദുരന്തനിവാരണസേന ഇതുവരെ രക്ഷപ്പെടുത്തി.

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഞ്ഞ് വീഴ്ച ശക്തമാണ്. കുമയൂണ്‍ മേഖലയില്‍ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വ്യക്തമാകുന്നു. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞ് വീഴ്ച ശക്തമാണ്. വടക്കന്‍ പശ്ചിമബംഗാള്‍ മേഖലയായ ഡാര്‍ജിലിങ്ങില്‍ മഴ ഇപ്പോഴും തുടരുകയാണ്.