സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ പതിനൊന്ന് മുതൽ സംസ്ഥാനത്ത് വർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 3751 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇപ്പോൾ മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ ജാഗ്രത പാലിക്കണം. തെക്കൻ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് രണ്ട് ദിവസം തുടരാനാണ് സാധ്യത. ഇതിന്റെ സാന്നിധ്യത്തിൽ 20 മുതൽ 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.