തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നാളെ അര്‍ധരാത്രിയോടെ ഒരു ഷട്ടര്‍ മാത്രം തുറന്ന സ്ഥിതിയിലേക്കെത്തിക്കും. ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്നാണ് കെഎസ്‌ഇബി (kseb) വിലയിരുത്തുന്നത്. മറ്റന്നാള്‍ മുതല്‍ പുതിയ റൂള്‍ കര്‍വ് നിലവില്‍ വരും.

മഴ ശക്തമായാല്‍ സാഹചര്യം വിലയിരുത്തി തിരുമാനമെടുക്കും. ഇടമലയാറില്‍ നാളെ കാര്യമായ മാറ്റം വരുത്തിയേക്കില്ല.