ന്യൂ​ഡ​ല്‍​ഹി: പ്ര​ശ​സ്​​ത വ​സ്​​ത്ര ബ്രാ​ന്‍​ഡാ​യ ഫാ​ബ്​ ഇ​ന്ത്യ ‘ജ​ശ​നെ റി​വാ​സ്​’ എ​ന്ന​ പേ​രി​ല്‍​ പു​റ​ത്തി​റ​ക്കി​യ വ​സ്​​ത്ര​ശ്രേ​ണി​യു​ടെ പ​ര​സ്യം സം​ഘ്​​പ​രി​വാ​ര്‍ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന്​ പി​ന്‍​വ​ലി​ച്ചു. ഉ​ര്‍​ദു ഭാ​ഷാ പ്ര​േ​യാ​ഗ​വു​മാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്ത്​ വ​സ്​​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്​ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന ക​ര്‍​ണാ​ട​ക​യി​ലെ ബി.​ജെ.​പി എം.​പി​യും യു​വ​മോ​ര്‍​ച്ച അ​ധ്യ​ക്ഷ​നു​മാ​യ തേ​ജ​സ്വി സൂ​ര്യ​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ്​ പ​ര​സ്യം പി​ന്‍​വ​ലി​ച്ച​ത്.

‘ദീ​പാ​വ​ലി ജ​ശ​നെ റി​വാ​സ്​ അ​ല്ല. ഫാ​ബ്​ ഇ​ന്ത്യ​ക്ക്​ അ​ങ്ങ​നെ തോ​ന്നു​ന്നു​വെ​ങ്കി​ല്‍ ത​ങ്ങ​ള്‍ വേ​റെ ക​ട നോ​ക്കി​ക്കോ​ളാം. ഹൈ​ന്ദ​വ ആ​ഘോ​ഷ​ങ്ങ​ളെ അ​ബ്രാ​ഹ്​​മ​ണ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ഇ​തി​നു പി​ന്നി​ല്‍’- എ​ന്നാ​യി​രു​ന്നു സൂ​ര്യ​യു​ടെ വി​വാ​ദ പ്ര​സ്​​താ​വ​ന. മു​മ്ബും പ​ല​വ​ട്ടം ക​ടു​ത്ത വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ നേ​താ​വാ​ണ്​ ​സൂ​ര്യ.

‘സ്​​നേ​ഹ​ത്തി​േ​ന്‍​റ​യും വെ​ളി​ച്ച​ത്തി​േ​ന്‍​റ​യും ആ​ഘോ​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന വേ​ള​യി​ല്‍ ഇ​ന്ത്യ​ന്‍ സം​സ്​​കാ​ര​ത്തി​ന്​ ‘ജ​ശ​നെ റി​വാ​സ്’​ ആ​ദ​ര​വോ​ടെ സ​മ​ര്‍​പ്പി​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു ഫാ​ബ്​ ഇ​ന്ത്യ​യു​​ടെ പി​ന്‍​വ​ലി​ച്ച പ​ര​സ്യ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ള്‍/​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ള്‍ എ​ന്ന​ല്ലാ​മാ​ണ്​ ജ​ശ​നെ റി​വാ​സി​ന്​ അ​ര്‍​ഥ​മെ​ന്നും ആ ​പേ​രി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്​ ദീ​പാ​വ​ലി വ​സ്​​ത്ര​ങ്ങ​ള​ല്ലെ​ന്നും ഫാ​ബ്​ ഇ​ന്ത്യ വി​ശ​ദീ​ക​രി​ച്ചു.

ഓ​രോ മാ​സ​വും ത​ങ്ങ​ള്‍ പു​തി​യ വ​സ്​​ത്ര ശ്രേ​ണി അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. ‘ജി​ല്‍ മി​ല്‍ സെ ​ദീ​വാ​ലി’ എ​ന്ന പേ​രി​ല്‍ ദീ​പാ​വ​ലി വ​സ്​​ത്ര​ങ്ങ​ള്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ക​യാ​ണെ​ന്നും ക​മ്ബ​നി വ്യ​ക്​​ത​മാ​ക്കി.