ആലുവ: ചൊവ്വാഴ്ച രാവിലെ ഇടുക്കി – ഇടമലയാര്‍ ഡാമുകളില്‍ നിന്നും വെള്ളം പുറത്തുവിട്ട് തുടങ്ങി. നിലവില്‍ കാലടിയിലെയും ആലുവയിലെയും ജലനിരപ്പ് വാണിങ് ലെവലിന് ഏറെ താഴെയാണ്.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.

പെരിയാറിലെ ജലനിരപ്പ് പരിശോധിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാന്‍ മോണിറ്ററിങ് സംവിധാനമുണ്ട്.

അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സ്‌പേസ് കൂടി കണക്കാക്കിയാണ് വെള്ളം തുറന്നു വിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലുവ പുഴയുടെ സമീപത്ത് ജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. ഇവിടം കയര്‍ കെട്ടി നിയന്ത്രിച്ചു.

വൈദ്യുതി ബോര്‍ഡിന് ഇതുവരെ ഏകദേശം 18.24 കോടിയുടെ നഷ്ടമാണ് പ്രളയവും, പ്രകൃതി ദുരന്തങ്ങളും കാരണം ഉണ്ടായത്.