സിപിഐഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിലാണ് വിമർശനം. ചൊവ്വാഴ്ച ചേർന്ന സിപിഐഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉയർന്നത്.

എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്ന് അംഗങ്ങൾ വിമർശിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തിൽ വിമർശനം. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭയിലെ പരാമർശത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം. സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. എംഎൽഎമാർ കരാറുകാരെയും കൂട്ടി മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമർശമാണ് വിമർശനത്തിന് കാരണം.