പൌരമാര്‍ക്കെതിരെ അനാദരവുള്ള പ്രയോഗങ്ങള്‍ നടത്തുന്ന കേരള പോലീസിന്‍റെ നടപടികളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. പൌരന്മാരെ അനാദരിക്കുന്ന പ്രയോഗങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും വീണ്ടും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ കോടതി കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

‘എത്ര തവണ പറഞ്ഞാലും നമ്മുടെ പോലീസ് സംവിധാനം മാറില്ല. 100 വര്‍ഷം മുമ്ബുള്ള കൊളോണിയല്‍ കാലത്തേതിന് സമാനമായ ചെയ്തികള്‍ അവര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. എങ്ങനെയാണ് ജനങ്ങളോട് മാന്യമായി പെരുമാറേണ്ടത് എന്ന് പോലീസ് ഇനിയും പഠിച്ചിട്ടില്ല. ജനങ്ങളോട്‌ഉത്തരവാദിത്തമുള്ളവരാണ് അവര്‍ . സാധാരണക്കാരായ ജനങ്ങള്‍ക്കും ഇവിടെ ജീവിക്കണം’ .ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പോലീസ് പീഢനത്തിനിരയായ 89 വയസ്സുള്ള വയോവൃദ്ധനായ ഒരാളുടെ കേസ് പരിഗണിക്കവേയാണ് പോലീസിനെതിരെ കോടതി ബുധനാഴ്ച്ച രൂക്ഷ വിമര്‍ശനമുന്നയിച്ചത്.