കൊച്ചി: ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ സൂചികയെ പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇടിഎഫ് ആയ ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫ് പുറത്തിറക്കി. പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 13-ന് അവസാനിക്കും.

അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ സൂചികയില്‍ പെട്ട ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കലാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

വളര്‍ച്ചയുടേയും ശക്തമായ നേട്ടത്തിന്റേയും തെളിവുകള്‍ ഉള്ള നിക്ഷേപ തെരഞ്ഞെടുപ്പാണ് ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫിലൂടെ ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ് എഎംസി മാനജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേശ് നിഗം ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ആയി പൂര്‍ണമായും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്നവരുമാണ് തങ്ങളുടെ നിക്ഷേപകര്‍. മികച്ച നിക്ഷേപാവസരവും സുസ്ഥിരവും തുടര്‍ച്ചയുമായ ദീര്‍ഘകാല വളര്‍ച്ചയും നേടാനുള്ള മികച്ച ഒരു അവസരമാണ് ആക്‌സിസ് കണ്‍സംപ്ഷന്‍ ഇടിഎഫ് എന്നാണു താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.