അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ചിക്കാഗോ KCS  ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് സിബു കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഫൊക്കാനാ നാഷണൽ പ്രസിഡന്റ് ജോർജ്ജി വർഗ്ഗീസ് ആണ് മുഖ്യാഥിതിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദാഘാടനം ചെയ്തത്. ചിക്കാഗോയുടെ മണ്ണിൽ സ്തുത്യര്ഹവും സുതാര്യവുമായ സേവനങ്ങൾകൊണ്ട് ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിട്ടുള്ള ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചത് ഒരു വലിയ അവസരമായാണ് കാണുന്നത് എന്ന് ഉദ്ഘാടന സന്ദേശത്തിൽ ശ്രീ ജോർജ്ജി വർഗ്ഗീസ് സൂചിപ്പിച്ചു. അമേരിക്കൻ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുവാൻ നമ്മുടെ യുവജനങ്ങൾക്ക് കരുത്തും തുണയും ആയി നമ്മുടെ സംഘടനകൾ പ്രവർത്തിക്കേണ്ട ആവശ്യകതെയെപ്പറ്റിയും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകികൊണ്ട് വിഭാവനം ചെയ്യുന്ന 2022 ലെ ഫൊക്കാന കൺവെൻഷന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.  ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് , ഫൊക്കാന സെക്രട്ടറി സജി മോൻ ആന്റണി, ഫോമാ അഡ്വൈസർ ബോർഡ് വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

അത്തപൂക്കളവും താലപ്പൊലിയും മാവേലിത്തമ്പുരാനും വിഭവ സമൃദമായ ഓണസദ്യയുമൊക്കെയായി ഇത്തവണത്തെ ഓണാഘോഷങ്ങൾ വര്ണശബളമായി. നയനമനോഹരമായ കലാപരിപാടികളും, ചെണ്ടമേളവും, സംഗീത സാന്ദ്രമായ മറ്റു കലാ പരിപാടികളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി.  ചിക്കാഗോയിലെ യുവജനങ്ങൾ ചേർന്ന് സാമു തോമസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്ര ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതയായിരുന്നു.

മുൻ ഫൊക്കാന പ്രസിഡണ്ട് ശ്രീമതി മറിയാമ്മ പിള്ള,  ചിക്കാഗോയിലെ മറ്റ് സംഘടനകളെ പ്രതിനിധീകരിച്ച് സ്റ്റീഫൻ കിഴക്കേക്കുറ്റ് (മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ), ഷാബു മാത്യു (ചിക്കാഗോ മലയാളി അസോസിയേഷൻ), ആന്റോ കവലക്കൽ (കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ) റവ. ഹാം ജോർജ്ജ് (ഓർത്തഡോക്സ് ഇടവക വികാരി), ഫൊക്കാനയുടെ മുൻ RVP ഫ്രാൻസിസ് കിഴക്കേക്കുറ്റ്, IMA യുടെ മുൻ ഭാരവാഹികൾ മറ്റു സംഘടനാ നേതാക്കന്മാർ എന്നിവർക്കൊപ്പം നൂറുകണക്കിന് ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

IMA കലാ പ്രതിഭ, കലാ തിലകം , സോക്കർ ടൂർണമെന്റ് വിജയികൾക്കും ഉള്ള ട്രോഫികളും നറുക്കെടുപ്പിലൂടെ സ്വർണ്ണ നാണയങ്ങളും വേദിയിൽ വിതരണം ചെയ്തു.  പ്രസിഡണ്ട് സിബു കുളങ്ങര, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയി പീറ്റേഴ്സ് ഇണ്ടിക്കുഴി, വൈസ് പ്രസിഡണ്ട് ഷാനി എബ്രഹാം, ട്രഷറർ ജോസി കുരിശുങ്കൽ, ജോയിന്റ് സെക്രട്ടറി ശോഭാ നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോർജ് മാത്യു, തോമസ് ജോർജ് ജെസ്സി മാത്യു, അനിൽകുമാർ പിള്ളൈ, സാം ജോർജ്  എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി. ശോഭാ നായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യത്യസ്തമായ താലപ്പൊലിയും, തിരുവാതിരയും അത്തപൂക്കളവും ഏറെ ശ്രദ്ധയാകർഷിച്ചു. റോയി മുളങ്കുന്നം എം സി ആയി ഉദ്ഘാടന സമ്മേളനവും  ജെയിൻ  മാക്കീൽ എം സി ആയി കലാപരിപാടികളും  അച്ചടക്കത്തോടെയും സമയനിഷ്ഠതയോടെയും നിയന്ത്രിച്ചു.  മുൻ പ്രസിഡണ്ട് ജോർജ്ജ് പണിക്കർ സ്വാഗതവും സെക്രട്ടറി ഡോ .സുനീന ചാക്കോ നന്ദിയും പറഞ്ഞു.