മണർകാട് ∙ ഒരു കുടുംബത്തിലെ 3 മക്കളും ഡീക്കൻമാർ‌: രണ്ടാമത്തെ വൈദികനും മണർ‌കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിവാഹിതനായി. കലിഫോർണിയ മെഡിക്കൽ ബോർഡിൽ ഉദ്യോഗസ്ഥനായ മണർകാട് തെക്കേക്കുഴിയിൽ റെജി വർഗീസിന്റെയും മിനിയുടെയും മകൻ ഡീക്കൻ എബി വർഗീസാണ് ഇന്നലെ വിവാഹിതനായത്. മണർകാട് കരിമ്പന്നൂ‍ർ ഷൈനോ കുര്യാക്കോസാണ് വധു.

ഡീക്കൻ എബിയുടെ മൂത്ത സഹോദരൻ ഡീക്കൻ റിച്ചു വർഗീസും മണർകാട് പള്ളിയിൽ വച്ചാണ് വിവാഹിതനായത്. അന്റു ആണ് റിച്ചുവിന്റെ ഭാര്യ. ഇവർക്കു ഇസബല്ല എന്ന മകളുണ്ട്. ഇവരുടെ ഇളയ സഹോദരനാണ് ഡീക്കൻ മിഥുൻ വർഗീസ്. ചെറുപ്പത്തിലെ മൂന്നു മക്കളും വൈദികർ ആകാൻ തീരുമാനിച്ചിരുന്നു.

34 വർഷമായി വിദേശത്താണെങ്കിലും കൃത്യമായ ഇടവേളകളിൽ റെജി വർഗീസും കുടുംബാംഗങ്ങളും നാട്ടിലെത്തി സജീവമാകാറുണ്ട്. മക്കൾ മൂന്നു പേരും 7–ാം വയസിൽ തന്നെ ശുശ്രൂഷകരായും സേവനം തുടങ്ങിയിരുന്നു.