ഫിലഡൽഫിയ ∙ അമേരിക്കയിലെ ദേശീയ ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവരുമോടപ്പം ഓണാഹ്ളാദം പങ്കിടുന്നുവെന്ന് പ്രശസ്ത സിനിമാ താരം ഗീത. ദേശീയ ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയായി സന്ദേശം നൽകുകയായിരുന്നു ഗീത. സ്ത്രീ പങ്കാളിത്തത്തിന്റെ മനോഹാരിത ഈ ഉത്സവത്തിൽ ഉടനീളം ദർശിക്കാനാവുന്നു. അതിമനോഹരമായി ഓണക്കോടിയിൽ അണി നിരന്ന മഹിളകളുടെ മെഗാതിരുവാതിരയും ഘോഷയാത്രയും, ആഷാ അഗസ്റ്റിൻ, നിമ്മി ദാസ്, അജി പണിക്കർ, ജെയിൻ തെരേസാ, വിജി റാവൂ, ഡോ. അനീ ഏബ്രഹാം, സജിതാ ജോസഫ് എന്നി സൂപ്പർ കലാകാരികളുടെ നേതൃത്വത്തിൽ സത്യൻ-പ്രേം നസീർ ഓപ്പൺ തിയേറ്ററിൽ ഓണപ്പൂക്കളം പോലെ നിറഞ്ഞാടിയ ഹൃദയഹാരിയായ വ്യത്യസ്ത നൃത്ത ശിൽപങ്ങളും ദേശീയ ഓണാഘോഷത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു.

തിളങ്ങിയ മഹാബലിയും, വർണ്ണപ്പൊലിമകളുടെ ഭംഗിയാൽ മനസ്സിൽ പതിയുന്ന കഥകളിയുടെയും തെയ്യങ്ങളുടെയും പകർന്നാട്ടങ്ങളും ദേശീയ ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ കഠിന പ്രയത്നം ചെയ്ത സംഘാടകരുടെ ഒത്തൊരുമയും ഈ ദേശീയ ഓണാഘോഷത്തെ എല്ലാ അർഥത്തിലും "ഉയിരുണരും തിരുവോണമാക്കിയിരിക്കുന്നു": ഗീതാ പറഞ്ഞു.

ഭിന്നിപ്പുകൾക്കു മറു മരുന്നായി യോജിപ്പിന്റെ അലയൊലി ഉയർത്തുവാൻ " നാഷനൽ ഓണം ഫെസ്റ്റ്’21 ന്" സാധിച്ചുവെന്ന് മുഖ്യാതിഥി സിസ്റ്റർ ഡോ. ജോസ്ലിൻ ഇടത്തിൽ (ടെമ്പിൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ) അഭിപ്രായപ്പെട്ടു. ദേശീയ ഓണാഘോഷ മുഖ്യാതിഥിയായി പ്രഭാഷണം നിർവഹിക്കുകയായിരുന്നു സിസ്റ്റർ ഡോ. ജോസ്ലിൻ.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല പൊതു സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ഡോ. ജാസ്‌മിൻ വിൻസന്റ് അമേരിക്കൻ ദേശീയ ഗാനാലാപനത്തിനു നേതൃത്വം നൽകി. പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ അംഗങ്ങൾ ഇന്ത്യൻ ദേശീയ ഗാനം പാടുന്നതിന് മുൻ നിരയിൽ അണിചേർന്നു. ജനറൽ സെക്രട്ടറി സാജൻ വർഗീസ് ആമുഖ പ്രസംഗം നിർവഹിച്ചു. ദേശീയ ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേലും, കോ–ചെയർമാൻ ജോർജ് നടവയലും സ്വാഗതമാശംസിച്ചു. ട്രഷറാർ രാജൻ സാമുവേൽ നന്ദി പ്രകാശിപ്പിച്ചു. ജോർജ് ഓലിക്കൽ, റോണി വർഗീസ്, ആശാ അഗസ്റ്റിൻ, ജെയ്സൺ കാരവള്ളി എന്നിവർ എംസിമാരായി.

സിറ്റി കൺട്രോളർ റബേക്ക രണാട്ട്, സ്റ്റേറ്റ് സെനറ്റർ ഷരീഫ് സ്ട്രീറ്റ്, കോൺസുൽ വിജയ കൃഷ്ണൻ, രാജൻ പടവത്തിൽ (ഫ്ലോറിഡാ ഫൊക്കാനാ), സെനറ്റർ ജോൺ സാബറ്റീന, അൽടോബൻ ബർഗർ, ക്യാപ്റ്റൻ ഷിബു ഫീലിപ്പോസ്, ചാനൽ സിക്സ് ഡാൻ ഗൊയാർ, പ്രൊഫ. കോശി തലയ്ക്കൽ, നീനാ പനയ്ക്കൽ, മണിലാൽ മത്തായി, ചെറുകഥാ കൃത്ത് ബിജോ ചെമ്മാന്ത്ര, പെൻസിൽവേനിയാ നേഴ്സിങ്ങ് കൗൺസിൽ അംഗം ബ്രിജിറ്റ് വിൻസന്റ്, അനിതാ പണിക്കർ, ജോർജ് ജോസഫ്, ഫാ. മോഡയിൽ ഫിലിപ്, നിമ്മീ ബാബൂ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു.വിശിഷ്ടാതിഥികൾ ആശംസാ പ്രസംഗങ്ങൾ അർപ്പിച്ചു. പ്രഗത്ഭർക്ക് അവാർഡുകൾ സമ്മാനിച്ചു.

നിമ്മീ ദാസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം, പായസ മേള, ഓണാക്കോടിയിൽ തിളങ്ങിയ ദമ്പതികൾക്കും യവാക്കൾക്കുമുള്ള ക്യാഷ് പ്രൈസുകൾ, കാർഷിക വിളകളിലെ കർഷക രാജാവിനും രാജ്ഞിക്കുമുള്ള അവാർഡുകൾ, രാജ്യാന്തര ചെറുകഥാ മത്സര വിജയികൾക്കുള്ള അവാർഡുകൾ എന്നിങ്ങനെ അനവധി പരിപാടികൾ ദേശീയ ഓണാഘോഷത്തെ ഉജ്ജ്വലമാക്കി. എൻആർഐ ബാന്റിന്റെ ഗാനമേള, കാവിൽ ബ്രദേഴ്സിന്റെ ചെണ്ട മേളം, ആർടിസ്റ്റ് മോഹൻ, പി.കെ സോമരാജൻ, ജോസഫ് എന്നിവർ അവതരിപ്പിച്ച കഥകളി, തെയ്യം എന്നിവയും നിറഞ്ഞു നിന്നു. പ്രശസ്ത ചിത്രകാരൻ ബാബൂ ചീയേഴത്താണ് രംഗ പടമൊരുക്കിയത്. ജോഷീ കുര്യാക്കോസ് നഗരി, സത്യൻ – പ്രേം നസ്സീർ ഹാൾ, സുഗത കുമാരി ഗ്രാമം, അക്കിത്തം തിരുവരങ്ങ് എന്നീ വേദികളിലായി ജനം അണി നിരന്നു.

കെങ്കേമമായ ഓണസദ്യയൊടെയും പായസ്സമേളയോടെയുമാണ് ദേശീയ ഓണാഘോഷം സമാപിച്ചത്. എക്സിക്യൂട്ടിവ് വൈസ് ചെയർമെൻ ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, ജോബീ ജോർജ്, ജോയിന്റ് സെക്രട്ടറി റോണി വർഗീസ്, (അസോസിയേറ്റ് ട്രഷറാർ) അരുൺ കോവാട്ട് (ഏഷ്യാനെറ്റ്), ലെനോ സ്കറിയാ, അനൂപ് ജോസഫ് (കൾച്ചറൽ പ്രോഗ്രാം), റോയി തോമസ്, ജോൺ പി വർക്കി, ദിലീപ് ജോർജ് (ഓണ സദ്യ), ബെന്നി കൊട്ടാരം, ബ്രിജിറ്റ് വിൻസന്റ്, സുരേഷ് നായർ, ആഷ അഗസ്റ്റിൻ (ഘോഷ യാത്ര, തിരുവാതിര), കുര്യൻ രാജൻ, ജോൺ സാമുവേൽ (ഫണ്ട് റൈസിങ്ങ്), ജീമോൻ ജോർജ് (അവാർഡ് കമ്മിറ്റി), സുധാ കർത്താ, ശോശാമ്മ ചെറിയാൻ (സ്വീകരണ സമിതി), ജോർജ് കുട്ടി ലൂക്കോസ് ( ലിറ്ററി ആക്ടിവിറ്റീസ്), റ്റി ജെ തോംസൺ (കർഷകരത്നാ അവാർഡ് കമ്മിറ്റി), സദാശിവൻ കുഞ്ഞിജോർജി കടവിൽ, പി.കെ. സോമരാജൻ (ആർട്സ് ആൻഡ് ക്രാഫ്റ്റ്), അഭിലഷ് ജോർജ്, മാത്യൂസൺ സക്കറിയ (സ്പോട്സ്), അനീഷ് ജോയ്, ലിബിൻ തോമസ് (സോഷ്യൽ മീഡിയാ) എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.