ഒളിമ്ബിക്സ് കായികമാമാങ്കത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ടോക്യോയിലെ ഒളിമ്ബിക്‌സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം.

കോവിഡ് വ്യാപനത്തിനിടയില്‍ ഒളിമ്ബിക്‌സ് നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ഒരു സംഘം രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രതിഷേധം തുടരാനുള്ള ഒരുക്കത്തിലാണ്. ഒളിമ്ബിക്‌സ് റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്.

ജപ്പാനിലുടനീളം വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ കോവിഡ് മൂലം ബുദ്ധിമുട്ടുന്നതിനിടേ ഒളിമ്ബിക്‌സ് നടത്തുന്ന കമ്മിറ്റിയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ജനങ്ങള്‍ തീരുമാനം എടുത്തിരിക്കുന്നത്.