ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.47 ആണ്. 4,22,226 പേരാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. 4,19,651 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 98.82 ആയിരുന്നു വിജയശതമാനം. കോവിഡ് പ്രതിസന്ധികര്‍ക്കിടയിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം 41906 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.

3 മണിമുതല്‍ താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഫലം ലഭിക്കും.

1) http://keralapareekshabhavan.in
2) https://sslcexam.kerala.gov.in
3) www.results.kite.kerala.gov.in
4) http://results.kerala.nic.in
5) www.prd.kerala.gov.in
6) www.sietkerala.gov.in.

എസ്‌എസ്‌എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്‍സി റിസള്‍ട്ട് (http://thslcexam.kerala.gov.in) ലും എഎച്ച്‌എസ്‌എല്‍സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

ഏറ്റവും കൂടുതല് വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂര് – 99.85%

വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട് – 98.13%

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാലാ -99.97%

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട് – 98.13%.

ഏറ്റവും കൂടുതല് വിദ്യാര്ഥികള്ക്ക് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല – മലപ്പുറം – 7,838.

എസ്‌എസ്‌എസ്‌എല്സി (പഴയ സ്കീം അനുസരിച്ചുള്ളവര്)

പരീക്ഷ എഴുതിയത്- 346
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270
വിജയശതമാനം-78.03%.

എസ്‌എസ്‌എല്സി പ്രൈവറ്റ് വിദ്യാര്ഥികള് (പുതിയ സ്കീം അനുസരിച്ചുള്ളവര്)

പരീക്ഷ എഴുതിയത് 645 പേര്.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേര്.
വിജയശതമാനം 83.26%.

ഗള്ഫ് സെന്ററുകളിലെ പരീക്ഷാഫലം

ആകെ വിദ്യാലയങ്ങള്-9
പരീക്ഷ എഴുതിയ വിദ്യാര്ഥികള്-573
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്ഥികള്-556
വിജയശതമാനം-97.03%
മൂന്ന് ഗള്ഫ് സെന്ററുകള് 100% വിജയം നേടി.

ലക്ഷദ്വീപില് പരീക്ഷ നടന്നത് 9 സെന്ററുകളില്

പരീക്ഷ എഴുതിയത് 627 പേര്
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്- 607
വിജയശതമാനം- 96.81%.

ഏറ്റവും കൂടുതല് കുട്ടികള് പരീക്ഷ എഴുതിയ സെന്റര് – പി.കെ.എം.എച്ച്‌.എസ്.എസ്. എടരിക്കോട്(മലപ്പുറം)-2076 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

ഏറ്റവും കുറച്ചുകുട്ടികള് പരീക്ഷ എഴുതിയത്-സെന്റ് തോമസ് എച്ച്‌.എസ്.എസ്. നിരണം., വെസ്റ്റ് കിഴക്കുംഭാഗം(പത്തനംതിട്ട)- ഇവിടെ ഒരു വിദ്യാര്ഥിയാണ് പരീക്ഷ എഴുതിയത്.

ടിഎച്ച്‌എല്സി പരീക്ഷാഫലം

ആകെ സ്കൂളുകള്-48
പരീക്ഷ എഴുതിയത്-2889 വിദ്യാര്ഥികള്
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-2881
വിജയശതമാനം- 99.72%
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്-704

എസ്‌എസ്‌എല്സി (എച്ച്‌ഐ) പരീക്ഷാഫലം

ആകെ സ്കൂളുകള്-29
ആകെ പരീക്ഷഎഴുതിയത്-256 പേര്
ഉപരിപഠനത്തിന് യോഗ്യത നേടിയവര്-256
വിജയശതമാനം-100%

ടിഎച്ച്‌എല്സി (എച്ച്‌ഐ)

ആകെ സ്കൂളുകള്-2
പരീക്ഷ എഴുതിയ വിദ്യാര്ഥികള്-17
ഉപരിപഠനത്തിന് യോഗ്യത നേടിയവര്-17
വിജയശതമാനം-100%

എഎച്ച്‌എല്സി പരീക്ഷാഫലം

സ്കൂള്- കലാമണ്ഡലം ആര്ട്ട് ഹയര് സെക്കന്ഡറി സ്കൂള് വള്ളത്തോള് നര്, ചെറുതുരുത്തി തൃശ്ശൂര്
പരീക്ഷ എഴുതിയ വിദ്യാര്ഥികള്-68
ഉപരിപഠനത്തിന് യോഗ്യത നേടിയവര്-68
വിജയശതമാനം-100%

മുഴുവന് വിദ്യാര്ഥികളും ഉപരിപഠനത്തിന് അര്ഹത നേടിയ സ്കൂളുകളുടെ എണ്ണം- 2214 (കഴിഞ്ഞ വര്ഷം ഇത് 1837 ആയിരുന്നു).

ഉത്തരക്കടലാസിന്റെ പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും അപേക്ഷ നല്കേണ്ട തിയതി 17-07-2021 മുതല് 23-70-2021 വരെ. ഓണ്ലൈന് ആയി വേണം അപേക്ഷിക്കാന്. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങള്ക്കു വരെ സേ പരീക്ഷ എഴുതാവുന്നാതാണ്.