തിരുവനന്തപുരം: വാഹനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക് ഷോപില്‍ എത്തിയ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നേമത്താണ് സംഭവം. കുറ്റിച്ചല്‍ പരുത്തിപ്പള്ളി കൊല്ലാമത്ത് വീട്ടില്‍ രാജേന്ദ്രന്റെയും ഗീതയുടെയും മകന്‍ സനോജ് രാജ്(38) ആണ് മരിച്ചത്.

പള്ളിച്ചലിലെ വര്‍ക്‌ ഷോപില്‍ വെള്ളിയാഴ്ച രാവിലെയാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനോജ് രാജ് കമ്പനി വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി വര്‍ക്‌ ഷോപില്‍ എത്തിയത്. രാവിലെ കമ്പനിയിലെ ഡ്രൈവറോടൊപ്പം ആയിരുന്നു യുവാവ് വര്‍ക് ഷോപില്‍ എത്തിയത്.

എന്നാല്‍ പുറത്തുനിന്ന് വാഹനത്തിന്റെ പ്രശ്‍നങ്ങള്‍ മെകാനികിന് വിശദീകരിച്ചു കൊടുക്കുന്നതിന് ഇടയില്‍ നിയന്ത്രണം വിട്ട വാഹനം മുന്നോട്ടു വരികയും ചെയ്തു. ഈ വാഹനത്തിനും വര്‍ക് ഷോപില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം . സംഭവത്തില്‍ പൊലീസ് കേസെടുത്തു.