തിരുവനന്തപുരം : കേരളത്തില്‍ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കുറയുന്നു . ചെറിയ സ്റ്റോക്ക് സംസ്ഥാനത്തിന് പര്യാപ്തമല്ല. രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മരുന്ന് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി .

ലൈപോസോമല്‍ ആംഫോടെറിസിന്‍ വാക്സിനാണ് ക്ഷാമം നേരിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് സപ്ലെെ ചെയ്യുന്നത് കേന്ദ്ര മാണ് .