ന്യൂ ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രഭാവത്തില്‍ രാജ്യത്ത് മരണനിരക്ക് ഗണ്യമായി ഉയരുകയാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവനുകളും കോവിഡ് കവര്‍ന്നു.

രാജ്യത്ത് 646 ഡോക്ടര്‍മാരാണ് ഇതുവരെ കോവിഡ് ബാധ മൂലം മരിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലാണ് മരണനിരക്ക് കൂടുതലും.

ഡല്‍ഹിയില്‍ 109 ഡോക്ടര്‍മാരാണ് മരിച്ചത്. 97 ഡോക്ടര്‍മാര്‍ മരിച്ച ബിഹാറാണ് രണ്ടാം സ്ഥാനത്ത്. ഉത്തര്‍പ്രദേശ് 79, രാജസ്ഥാന്‍ 43 മഹാരാഷ്ട്ര 23, കര്‍ണാടക 9 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക്.

അതേസമയം കോവിഡ് ഒന്നാം തരംഗത്തില്‍ രാജ്യത്ത് 748 ഡോക്ടര്‍മാരാണ് മരിച്ചത്. എന്നാല്‍ രാജ്യത്ത് നിലവില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.20 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.