ദില്ലി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി എസ്​.ബി.ഐ. ജൂണ്‍ 30നകം കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ്​ സേവനങ്ങളില്‍ തടസം നേരി​ടുമെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​. അതേസമയം കഴിഞ്ഞ മാര്‍ച്ച്‌​ 30 നകം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം​. പിന്നീട്​ അവസാന തീയതിയായി ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു.

എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഈ കാലാവധി​ അവസാനിക്കാനിരിക്കെയാണ്​ എസ്​.ബി.ഐ ഇക്കാര്യത്തില്‍ നിലപാട്​ വ്യക്​തമാക്കിയത്​. ഓണ്‍ലൈനായി കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് www.incometaxindiaefilling.gov.in എന്ന വെബ്​സൈറ്റ് ഉപയോഗപ്പെടുത്താം​. അവസാന തീയതിക്ക് മുന്‍പ് സൈറ്റിലെ ലിങ്ക്​ ആധാര്‍ എന്ന ഓപ്​ഷനില്‍ ക്ലിക്ക്​ ചെയ്​ത്​ പാന്‍കാര്‍ഡ്​ വിവരങ്ങളും ആധാര്‍ വിവരങ്ങളും നല്‍കിയാല്‍ ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും