കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മ്മാണം ഉടനടി നിര്‍ത്തിവക്കണമെന്നും രാജ്യം ഒരു ആരോഗ്യ ദുരന്തത്തെ നേരിടുമ്പോള്‍ കോടികള്‍ ചെലവഴിച്ച് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് മ്ലേച്ഛമാണെന്നും പിബി വിമര്‍ശിച്ചു.

ആശുപത്രികളിലും വീടുകളിലും ചികിത്സയിലുള്ള മുഴുവന്‍ രോഗികള്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പിബി ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ ലഭ്യമായ എല്ലയിടത്ത് നിന്നും വാക്‌സിന്‍ വാങ്ങി രാജ്യത്ത് വാകസിനേഷന്‍ നടപ്പാക്കണം. അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യവും പ്രതിമാസം 7500 രൂപയും നല്‍കണമെന്നും പി.ബി ആവശ്യപ്പെട്ടു.

എല്‍ഡിഎഫിനെ വീണ്ടും തെരഞ്ഞെടുത്തതിന് കേരളത്തിലെ ജനങ്ങള്‍ക്ക് പിബി നന്ദി അറിയിച്ചു. ബംഗാളിലെ തോല്‍വി നിരാശാജനകമാണ്. ബംഗാളിലെ ഫലം സ്വയം വിമര്‍ശനപരമായി അവലോകനം ചെയ്ത് ഗൗരവത്തോടെ പഠിക്കുമെന്നും പോളിറ്റ് ബ്യുറോ അറിയിച്ചു.