രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്. വൈകുന്നേരം 3.30ഓടെ മരണം സഭവിച്ചു എന്ന് അദ്ദേഹത്തിൻ്റെ മകൾ നളിനി വ്യക്തമാക്കി.

നാളെ ഉച്ചക്ക് 1.30ന് ബെസന്ത് നഗർ ശ്മശാനത്തിൽ വച്ച് അദ്ദേഹത്തിൻ്റെ അന്ത്യകർമ്മങ്ങൾ നടക്കും.

1922 ഓഗസ്റ്റ് 15ന് ഷിംലയിലാണ് കല്യാണത്തിന്റെ ജനനം. 1944 മുതൽ 48 വരെ അദ്ദേഹം ഗാന്ധിജിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നതായി ജീവചരിത്രകാരൻ കുമാരി എസ് നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്.

1948 ജനുവരി 30 ന് ഗാന്ധിജി വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ കല്യാണം ഒപ്പമുണ്ടായിരുന്നു.1922 ൽ ഷിംലയിൽ ജനിച്ച കല്യാണം 1944 മുതലാണ് ഗാന്ധിജിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നത്.ജയപ്രകാശ് നാരായണൻ ,സി രാജഗോപാലാചാരി എന്നിവർക്കൊപ്പവും വി കല്യാൺ പ്രവർത്തിച്ചിരുന്നു. 2014 ൽ ആം ആദ്മി പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു.