മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ആശുപത്രി വിട്ടു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ആശുപത്രി വിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അദ്ദേഹം സൗഖ്യം പ്രാപിച്ച് ആശുപത്രി വിട്ടത്.

കഴിഞ്ഞ ആഴ്ച 104 -ാം ജന്മദിനം ആഘോഷിച്ച അദ്ദേഹം നേരത്തെ കോവിഡിൽ നിന്നും മുക്തി നേടിയിരുന്നു.
കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ ആണ് അദ്ദേഹം കുറച്ചു നാളുകളായി കഴിയുന്നത്.