സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചത്. മെയ്‌ ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.