എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ സംഖ്യ കുത്തനെ ഉയര്‍ന്നു. ഗുരുതര അവസ്ഥയില്‍ വന്നവരില്‍ 40നും 60നും ഇടയ്ക്കുള്ളവരില്‍ ഉള്ളവര്‍ കൂടുതല്‍.

ചെറുപ്പക്കാരും ഉണ്ട്. ഐസിയുകള്‍ നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാര്‍ ഏറെയുണ്ട് ഇത്തവണ ഐസിയുവിലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ 120ഓളം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൊവിഡ് മീറ്റിങ്ങ് നടത്തിയതിന് ശേഷമാണ് ഐഎംഎയുടെ പ്രതികരണം.

രണ്ടാഴ്ച്ച മുന്‍പു വരെ കൂടുതല്‍ കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ഒരുക്കിവന്നിരുന്ന സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ യുടേണ്‍ വേണ്ടി വന്നു. ആശുപത്രികള്‍ പലതും കോവിഡ് രോഗികള്‍ വന്നു നിറയുന്നു. പുതിയ കോവിഡ് ബെഡ് ഒരുക്കേണ്ടി വരുന്നു.

ഐഎംഎയുടെ മുന്നറിയിപ്പ്

ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ നൂറ്റിയിരുപതോളം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കോവിഡ് മീറ്റിംഗ് (zoom) നടന്നു. അതില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

20 പ്രധാന കണ്ടെത്തലുകള്‍/നിര്‍ദ്ദേശങ്ങള്‍:

  • കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ സംഖ്യ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

2 . ഗുരുതര അവസ്ഥയില്‍ വന്നവരില്‍ 40-നും 60-നും ഇടയ്ക്കുള്ളവരില്‍ ഉള്ളവര്‍ കൂടുതല്‍. ചെറുപ്പക്കാരും ഉണ്ട്.

3 . വാക്‌സിന്‍ എടുത്തതു കൊണ്ടാവാം, പ്രായം ചെന്നവരില്‍ രോഗം കുറവ്. വാക്‌സിന്‍ നിരസിച്ച ചില വയോധികരില്‍ തീവ്രമായ രോഗം.

  • ICU കള്‍ നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാര്‍ ഏറെയുണ്ട് ഇത്തവണ ICU -ല്‍.
  • രണ്ടാഴ്‍ച്ച മുന്‍പു വരെ കൂടുതല്‍ കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ഒരുക്കിവന്നിരുന്ന സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ U- turn വേണ്ടി വന്നു. ആശുപത്രികള്‍ പലതും കോവിഡ് രോഗികള്‍ വന്നു നിറയുന്നു. പുതിയ കോവിഡ് ബെഡ് ഒരുക്കേണ്ടി വരുന്നു.
  • മാര്‍ച്ചില്‍ വെറും നാലായിരുന്ന കേരളത്തിലെ ശരാശരി TPR, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് പന്ത്രണ്ടിലേക്ക് കുതിച്ചിട്ടുണ്ട്. (നൂറു പേരില്‍ ടെസ്റ്റ് നടത്തിയാല്‍ എത്ര പേര്‍ക്ക് രോഗം കണ്ടെത്തുന്നു എന്ന കണക്കാണ് TPR). അത്‌ അഞ്ചിനു താഴെ ആയാല്‍ പാന്‍ഡെമിക് തല്‍കാലം ‘കുറഞ്ഞു’ എന്ന് കരുതാം.