മംഗലാപുരം:മംഗലാപുരം ബോട്ട് അപകടത്തില്‍ കാണാതെയായ 9 പേര്‍ക്കായി നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും തെരച്ചില്‍ തുടരുന്നു .നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും സംഘത്തിലുണ്ട് .ഇന്നലെ രാത്രിയോടെ ബോട്ട് പൂര്‍ണമായും മുങ്ങി പോയിരുന്നു . അതിനാല്‍ തൊഴിലാളികള്‍ ബോട്ടില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട് .നിയന്ത്രണം വിട്ട് ബോട്ട് കപ്പല്‍ച്ചാലിലേക്ക് കയറിയതാണ് അപകടകാരണമായി പറയുന്നത് .ബേപ്പൂരില്‍ നിന്നും പോയ ബോട്ട് ഇന്നലെ പുലര്‍ച്ചെയാണ് മംഗളൂരു തീരത്ത് ചരക്ക് കപ്പലില്‍ ഇടിച്ചത്