ധനുഷ് നായകനായിയെത്തുന്ന ഹിന്ദി ചിത്രം ‘അദ്രങ്കി രേ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തിനും നടന്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.

അദ്രങ്കി രേ വ്രാപ്പ്‌ ചെയ്തു. ആനന്ദ് എല്‍ റായ് സാര്‍, ഹിമാന്‍ഷു ഷര്‍മ്മ സാര്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്ദി

A post shared by Dhanush (@dhanushkraja)

ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ധനുഷിന്റെ ആദ്യ ചിത്രമായ രാന്‍ജ്‌നയുടെ സംവിധായകന്‍ ആനന്ദ് എല്‍ റായ് തന്നെയാണ് ‘അദ്രങ്കി രേ’യും സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാര്‍ ചിത്രത്തിലെ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അക്ഷയ് കുമാറിന്റെ 130-ാമത്തെ ചിത്രം കൂടിയാണിത്. സാറാ അലിഖാനാണ് നായിക. പങ്കജ് കുമാറാണ് ഛായാഗ്രാഹകന്‍. ഹിമാന്‍ഷു ഷര്‍മ്മ തിരക്കഥയെഴുതിയ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഹേമല്‍ കൊത്താരിയാണ്.

ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ക്ഷന്‍സ്, കെയ്പ് ഓഫ് ഗുഡ് ഫിലീംസ് എന്നിവര്‍ ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്മാനാണ് ‘അദ്രങ്കി രേ’യുടെ സംഗീത സംവിധാനം. ആനന്ദ് എല്‍ റായുടെ രാന്‍ജ്‌നയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഇര്‍ഷാദ് കമിലാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ധനുഷും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ധനുഷ് എ ആര്‍ റഹ്മാനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ആദ്യമായാണ് ധനുഷ് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിക്കുന്നത്.