യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളോട‌് പ്രത്യേകം ഒരു ചായ്വ് മിക്കവര്‍ക്കും തോന്നാറുണ്ട്. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും മറ്റും കണ്ടുപരിചയിച്ച മഞ്ഞുപെയ്തു കിടക്കുന്ന ഗ്രാമങ്ങളും ആകാശത്തോളം ഉയരത്തിലുള്ള കുന്നും അവിടുത്തെ കോട്ടകളും എല്ലാം ചേരുന്ന യൂറോപ്യന്‍ ഗ്രാമങ്ങളെ ബക്കറ്റ് ലിസ്റ്റില്‍ പലരും സൂക്ഷിക്കാറുമുണ്ട്. ഇതൊക്കെ കാണുവാനായി യൂറോപ്പിലേക്ക് പോകുന്നതിനു മുന്‍പ് ഒരു കാര്യം… ഇതിലും മനോഹരമായി കിടക്കുന്ന കുറേയേറെ ഗ്രാമങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഒരുപക്ഷേ, യൂറോപ്പിനേക്കാള്‍ ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന കുറച്ചിടങ്ങള്‍. തീര്‍ച്ചയായും ഈ സ്ഥലങ്ങള്‍ സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.