ദില്ലി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഗുജറാത്താണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതിര്‍ത്തി കടക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതലാണ് നിബന്ധന ബാധകമാവുക. ഗുജറാത്തിനെ കൂടാതെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ മറ്റ് സംസ്ഥാനങ്ങള്‍ ഇവയാണ്.

രാജസ്ഥാന്‍-പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജസ്ഥാനില്‍ എത്തുന്നവര്‍ക്ക്

ഒഡിഷ-മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക്,കൂടാതെ അ‍ഞ്ച് ദിവസത്തെ ഹോം ഐസോലേഷനും ഇരിക്കണം.

ത്രിപുര- കൊവിഡ് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ത്രിപുരയിലെത്തുന്ന ആളുകള്‍ അഗര്‍ത്തല വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാകണം.

മഹാരാഷ്ട്ര- ഗുജറാത്ത്, ദില്ലി, ഗോവ, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിമാനയാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.

പൂനെ- ആര്‍‌ടി-പി‌സി‌ആര്‍ റിപ്പോര്‍ട്ട് ഇല്ലാത്ത യാത്രക്കാര്‍ക്ക് സ്വന്തം ചെലവില്‍ വിമാനത്താവളത്തില്‍ ആര്‍‌ടി-പി‌സി‌ആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അധികൃതര്‍ക്ക് നല്‍കണം

കര്‍ണാടക- മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക്. വിമാനയാത്രക്കാര്‍ക്ക് യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് എടുത്ത നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.

ഉത്തരാഖണ്ഡ്-എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കും. കൊവിഡ് പോസറ്റീവായാല്‍ ഉടന്‍ തന്നെ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റും. 96 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയ്യില്‍ കരുതുന്നവരെ ഹോം ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും.

മണിപ്പൂര്‍-മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്ന് വിമാനത്തില്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരി 24 മുതല്‍ തന്നെ മണിപ്പൂര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിറിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

അസം-സംസ്ഥാനത്ത് എത്തുന്ന മുഴുവന്‍ സന്ദര്‍ശകരേയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. പരിശോധന ഫലം പോസറ്റീവ് ആണെങ്കില്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ഛത്തീസ്ഗഡ്-മഹാരാഷ്ട്ര, മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന ആളുകളെ റായ്പൂര്‍, ജഗദല്‍പൂര്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കും.

ജമ്മു കാശ്മീര്‍- എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ആന്തമാന്‍ നിക്കോബാര്‍-വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ ഐ‌സി‌എം‌ആര്‍ അംഗീകൃത ലാബില്‍ നിന്ന് എടുത്ത ആര്‍‌ടി-പി‌സി‌ആര്‍ നെഗറ്റീവ് പരിശോധന ഫലം കരുതണം. നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കും.

ബിഹാര്‍-ആര്‍‌ടി-പി‌സി‌ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഇല്ലാത്ത യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കും.

പശ്ചിമബംഗാള്‍-രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് 19 ടെസ്റ്റിനായി ഏറ്റവും അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റും

തമിഴ്നാട്-സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും, കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള യാത്രക്കാര്‍ ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.