നിയമസഭാ തിരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ച തുടരുന്നു. റാന്നി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സി.പി.എം തീരുമാനം. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും. കൊട്ടാരക്കരയില്‍ കെ .എന്‍.ബാലഗോപാല്‍,

അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, അഴീക്കോട് കെ.വി.സുമേഷ്, ഏറ്റുമാനൂര്‍ വി.എന്‍.വാസവന്‍ മത്സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് പരിഗണന. ശ്രീരാമകൃഷ്ണനും, എ. പ്രദീപ്കുമാറിനും ഇളവില്ല . എ.കെ.ബാലന്‍റെ ഭാര്യ പി.കെ.ജമീല പട്ടികയില്‍ ഇടംപിടിച്ചു. അരൂരില്‍ ഗായിക ദലീമ മത്സരിക്കും. ആലപ്പുഴയില്‍ പി.പി.ചിത്തര‍ഞ്ജന്‍, അമ്ബലപ്പുഴയില്‍ എച്ച്‌.സലാം മത്സരിക്കും . ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ പുനഃരാലോചനയില്ല.
മൂന്നു ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കില്ല. ഇതിനിടെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.