വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ വടക്കന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദ്വീപിലെ തീരനിവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേപ് റണ്‍വേ മുതല്‍ ടൊലാഗ ബേ വരെ തീരത്തിനടുത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദക്ഷിണ പസഫിക് ദ്വീപസമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവടങ്ങളില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.