ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രിസഭാ നടപടി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. സ്‌കൂളുകളില്‍ ഏതെങ്കിലും ക്ലാസുകളില്‍ വിദ്യാര്‍ഥിക്കോ അധ്യാപകര്‍ക്കോ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ക്ലാസ് താല്‍ക്കാലികമായി അടയ്ക്കുകയും മുഴുവന്‍ വിദ്യാര്‍ഥികളെയും ക്വാറന്റീനിലാക്കുകയുമാണ് ചെയ്യുന്നത്.