തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടിന് തുടങ്ങാനിരിക്കെ സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം. എം. ​ഉ​മ്മ​ര്‍ എം​എ​ല്‍​എ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ​ട്ടാം തീ​യ​തി ആ​രം​ഭി​ക്കു​ന്ന 14-ാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടി​നൊ​പ്പ​മാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടി​സ് പ്ര​തി​പ​ക്ഷം ആ​ദ്യം ന​ല്‍​കി​യ​ത്. 14 ദി​വ​സം മു​ന്‍​പേ നോ​ട്ടി​സ് ന​ല്‍​ക​ണ​മെ​ന്ന ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്ന് ത​ള്ളി​യ​ത്. ഇ​ന്ന് നോ​ട്ടി​സ് ന​ല്‍​കി​യ​തി​നാ​ല്‍ ഇ​തു പ​രി​ഗ​ണി​ക്കാ​ന്‍ ഈ ​മാ​സം 28 വ​രെ സ​മ​യ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.