നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭൂമി തന്റേതുതന്നെയെന്ന് ഉറച്ച്‌ പറഞ്ഞിരിക്കുകയാണ് പരാതിക്കാരി വസന്ത. ബോബി ചെമ്മണ്ണൂരിനോട് താന്‍ സ്ഥലത്തിന് വില പറഞ്ഞില്ലെന്നും ഇഷ്ടമുള്ളത് മതിയെന്നുമാണ് പറഞ്ഞത്. 50,000 രൂപ അഡ്വാന്‍സായി നല്‍കി- വസന്ത പറഞ്ഞു.

കോളനിയിലെ ദുര്‍നടപ്പുകള്‍ക്ക് താന്‍ തടസ്സം നില്‍ക്കുന്നതാണ് അവിടെയുള്ളവര്‍ക്ക് വിദ്വേഷം തോന്നാന്‍ കാരണമെന്നാണ് വസന്തയുടെ വാദം. കൊലപാതകം, മയക്കുമരുന്ന്, കഞ്ചാവ് വില്‍പ്പനയും ഒക്കെ സ്ഥിരമായി നടക്കുന്ന സ്ഥലമാണ്. ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാരണത്താല്‍ പലതരത്തില്‍ കോളനിവാസികള്‍ ദ്രോഹിച്ചിരുന്നു.

15 വര്‍ഷമായി കരമടയ്ക്കുന്ന ഭൂമിയാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചിട്ട് ഭൂമി ബോബി ചെമ്മണ്ണൂരിന് നല്‍കാമെന്നും വസന്ത പറയുന്നു. ഇതിനിടെ, വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു.