കോവിഡിനിടയിലും പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷമെത്തി. ന്യൂസീലൻഡില്‍ ഓക്‌ലൻഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവർഷം പിറന്നത്.

സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്കൈ ടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്. ന്യൂസിലൻഡിനുശേഷം ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തുക.

പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവത്സര ദിനം കടന്നുപോകുക. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം എത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.