ജനപ്രതിനിധികള്‍ തങ്ങളുള്‍പ്പെടുന്ന പാര്‍ട്ടിയോട് വിധേയത്വമുള്ളവരാകണമെന്ന് ഹൈക്കോടതി. ജനപ്രതിനിധിയായിരിക്കെ തന്നെ പാര്‍ട്ടി നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും മറിച്ചുള്ള പ്രവൃത്തികള്‍ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും കോടതി.

തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളുടെ കാര്യത്തിലും ഇത് പ്രസക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്നും തന്നെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ വര്‍ഗ്ഗീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനം രാജി വയ്ക്കാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പരാതിയില്‍ വര്‍ഗ്ഗീസിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.