കണ്ണൂര്‍ :തദ്ദേശ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവയ്ക്കുന്ന തുക ട്രഷറിയില്‍ അടച്ച്‌ ചലാനുമായി വേണം പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ കഴിയാവുന്നതും റിട്ടേണിംഗ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പത്രികാ സമര്‍പ്പണത്തിനായി മുന്‍കൂട്ടി സമയം നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.