വാഷിങ്ടണ്‍: യു.എസിലെ നാലു സംസ്ഥാനങ്ങളില്‍ ഫൈസര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പ്രാരംഭ വിതരണ നടപടികള്‍ തുടങ്ങി. ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളെയാണ് ഇതിനായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്.

കോവിഡ് പ്രതിരോധത്തില്‍ 90 ശതമാനം കാര്യക്ഷമമാണ് ഫൈസര്‍ വാക്‌സിനെന്ന് റിപ്പോര്‍ട്ടുകള്‍, കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. എന്നാല്‍ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടി വരിക എന്നുളളത് വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ പറയുന്നു.