കൊച്ചി: ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് മൂവായിരത്തിലേറെ അമേരിക്കന്‍ ഓഹരികളിലും ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ വിന്‍വെസ്റ്റ അവസരമൊരുക്കി. ഇന്ത്യന്‍ നിക്ഷേപകര്‍ക്കു പ്രത്യേകമായി 900 ഇടിഎഫുകളും 2200 ഓഹരികളുമാണ് യുകെ ആസ്ഥാനമായ വിന്‍വെസ്റ്റ അവതരിപ്പിക്കുന്നത്. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവയെല്ലാം ഇങ്ങനെ അവതരിപ്പിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.
വാര്‍ഷിക മെയിന്റനന്‍സ് ഫീസ്, കമ്മീഷന്‍, അപ്ഫ്രണ്ട് ചെലവുകള്‍ തുടങ്ങിയവ ഇല്ലാതെയാണ് ഈ അവസരം. നിലവിലെ ഉപഭോക്താക്കള്‍ക്കുളള പോലെ സൗജന്യ പദ്ധതിയിലാണ് പുതിയ ഓഹരികളും അവതരിപ്പിക്കുന്നതെന്ന് വിന്‍വെസ്റ്റയുടെ സഹ സ്ഥാപകന്‍ പ്രതീക് ജെയിന്‍ പറഞ്ഞു. വ്യക്തിഗത ബ്രോക്കറേജ് ചെലവുകള്‍ പോലുമില്ലാതെ വൈവിധ്യവല്‍കൃത ആഗോള നിക്ഷേപ പോര്‍ട്ട്ഫോളിയോ തയ്യാറാക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സംവിധാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള നിക്ഷേപങ്ങള്‍ എല്ലാം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സമ്പൂര്‍ണ സംവിധാനമായി വിന്‍വെസ്റ്റ മാറിയെന്ന് സ്ഥാപകനും സിഇഒയുമായ സ്വാസ്ഥിക് നിഗം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഇന്ത്യക്കാര്‍ക്ക് ആഗോള നിക്ഷേപം സാധ്യമാക്കുകയാണ് വിന്‍വെസ്റ്റ ചെയ്യുന്നത്