പോര്‍ട്ട്‌ബ്ലെയര്‍: ആൻഡമാന്‍ ദ്വീപസമൂഹത്തിലെ കൊറോണ രോഗമുക്തരുടെ എണ്ണം കൂടുന്നു.ആകെ 3574 പേര്‍ക്കാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. ആകെ ദ്വീപുസമൂഹത്തില്‍ രോഗമുക്തരായവരുടെ എണ്ണം 3318 ആയി. ഇന്നലെ പുതുതായി 17 പേര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതില്‍ എണ്ണത്തില്‍ കുറവായ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ കൊറോണ ബാധിച്ചെങ്കിലും അവരിലും രോഗമുക്തിനേടിയവരുടെ എണ്ണം കൂടിയിരിക്കുകയാണ്.

ആര്‍ക്കിപെലാഗോ വംശജരില്‍ 204 പേര്‍ക്കുമാത്രമാണ് രോഗം ബാധിച്ചിരുന്നത്. നിലവില്‍ 50 ല്‍ താഴെ പേര്‍ക്ക് മാത്രമാണ് കൊറോണ രോഗബാധയുണ്ടായത്. ആൻഡമാനിന് പുറത്തേയ്ക്ക് യാത്ര ചെയ്തുവന്നവര്‍ വഴിയാണ് കൊറോണ പടര്‍ന്നത്. ദ്വീപസമൂഹത്തിലെ 46,823 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയെന്ന് ആരോഗ്യവകുപ്പറിയിച്ചു. ഇതില്‍ 46,639 പേരുടെ ഫലവും നെഗറ്റീവാണ്. 184 പേരുടെ ഫലം ഇനിയും ലഭിക്കാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.