ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍ നിന്ന് വരുന്നത്. ഈ ആഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരാധകരെ തിരികെ കൊണ്ടു വരികയാണ് ഇംഗ്ലീഷ് ഫുട്ബോള്‍. ചാമ്പ്യന്‍ഷിപ്പിലും മറ്റു ലോവര്‍ ഡിവിഷനിലുമാണ് ഈ ആഴ്ച ആരാധകര്‍ തിരികെയെത്തുക. 9 മത്സരങ്ങളെ ആണ് പരീക്ഷണാടിസ്ഥാത്തില്‍ ആരാധകരെ തിരികെ കൊണ്ടു വരാന്‍ ഉപയോഗിക്കുന്നത്.

ചാമ്പ്യന്‍ഷിപ്പിലെ മിഡില്‍സ്ബ്രോയും ബൗണ്മതുമായുള്ള മത്സരവും നോര്‍വിചും പ്രെസ്റ്റണുമായുള്ള മത്സരവും ഈ 9 മത്സരങ്ങളില്‍ ഉള്‍പ്പെടുന്നു. 1000 ആരാധകര്‍ക്ക് ആകും പ്രവേശനം ഉണ്ടാവുക. സീസണ്‍ ടിക്കറ്റുള്ള ആരാധകരില്‍ നിന്ന് നറുക്കിലൂടെ ആകും ഈ 1000 ആരാധകരെ തിരഞ്ഞെടുക്കുക. മാര്‍ച്ചിലാണ് അവസാനമായി ഇംഗ്ലണ്ടില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ആരാധകര്‍ എത്തിയത്.

ആരാധകര്‍ എത്തുന്ന മത്സരങ്ങള്‍;

Championship

Middlesbrough v AFC Bournemouth

Norwich City v Preston North End

League One

Blackpool v Swindon Town

Charlton Athletic v Doncaster Rovers

Hull City v Crewe Alexandra

Shrewsbury Town v Northampton Town

League Two

Carlisle United v Southend United

Forest Green Rovers v Bradford City

Morecambe v Cambridge United