ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ 5879 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2.50 ലക്ഷം ക​​​വി​​​ഞ്ഞു . ചെ​​​ന്നൈ​​​യി​​​ല്‍ ഒ​​​രു ല​​​ക്ഷ​​​വും പിന്നിട്ടു . ആകെ 2,51,738 പേ​​​ര്‍​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗം സ്ഥിരീകരിച്ചത് .

99 പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മാ​​​ത്രം രോഗബാധയെ തുടര്‍ന്ന് മ​​​രി​​​ച്ച​​​ത് . ഇ​​​തോ​​​ടെ സംസ്ഥാനത്തെ ആകെ മ​​​ര​​​ണ​​​സം​​​ഖ്യ 4034 ആ​​​യി ഉ​​​യ​​​ര്‍​​​ന്നു. 60,580 പേ​​​രെ ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കി. ഇ​​​ന്ന​​​ലെ​​​വ​​​രെ ചെ​​​ന്നൈ​​​യി​​​ല്‍ രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ര്‍ 1,00,877 ആ​​​ണ്.