തിരുവനന്തപുരം: കപ്പല്‍ ജോലിക്കിടെ ദക്ഷിണാഫ്രിക്കയിലെ കടലില്‍ വീണ് കാണാതായ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി എബി ചന്ദ്രനെ കാത്തിരിക്കുകയാണ് കുടുംബം. കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതെയായതോടെ മുഖ്യമന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

കഴിഞ്ഞ മാര്‍ച്ചിലാണ് മുംബൈയിലെ സാല്‍സ് ഷിപ്പിങ്ങ് കമ്ബനിയുടെ ഗ്ലോസം എന്ന കപ്പലില്‍ എബി ദക്ഷിണാഫ്രിക്കയിലേക്ക് പോവുന്നത്. കൊവിഡ് വ്യാപിച്ചതോടെ കരക്കടുപ്പിക്കാനാവാതെ കപ്പല്‍ പുറം കടലില്‍ നങ്കൂരമിട്ടു. പ്രതികൂല കാലവസ്ഥയില്‍ കപ്പലിന്‍റ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് എബി കടലില്‍ വീഴുന്നത്. എന്നാല്‍ പിന്നീട് എബിയെ കുറിച്ച്‌ കൃത്യമായ വിവരങ്ങളൊന്നുമില്ല.