കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എന്‍ഐഎ പരിശോധന. ഐ​​​ജി നി​​​തീ​​​ഷ് കു​​​മാ​​​ര്‍, ഡി​​​ഐ​​​ജി വ​​​ന്ദ​​​ന, എ​​​സ്പി രാ​​​ഹു​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ ത്തി​​​യ​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​സ്റ്റം​​​സ് പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും കാ​​​ര്‍​​​ഗോ ടെ​​​ര്‍​​​മി​​​നലി ലെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി സം​​​ഘം ച​​​ര്‍​​​ച്ച ന​​​ട​​​ത്തി. വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​​​ണക്കള്ള​​​ക്ക​​​ട​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​റി​​​യു​​​ന്നു. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു പരിശോധന. കൊച്ചി വിമാനത്താവളം വഴിയും സ്വര്‍ണം കടത്തിയിരുന്നു എന്ന വിവരത്തിന്‍്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി.