ചെങ്ങന്നൂര്‍: കോവിഡ്​ ബാധിച്ചു മരിച്ച ഗൃഹനാഥന്‍െറ ഭാര്യക്ക്​ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആ കുടുംബത്തിലെ മൂന്നുപേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മരണമടഞ്ഞ കൊല്ലകടവിലെ മത്സ്യമൊത്തവ്യാപാരിയുടെ ഭാര്യക്കു പിന്നാലെ മരുമകനും രണ്ടു കുട്ടികള്‍ക്കുമാണ്​ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്​.

തുടര്‍ന്ന് ചെറിയനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കണ്ടെയ്​ന്‍മ​െന്‍റ് സോണാക്കി. സമ്ബര്‍ക്ക പട്ടികയില്‍പെട്ട കുടുംബാംഗങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും അടക്കമുള്ള 16 ഓളം പേരുടെ ഫലം പുറത്തു വരാനുണ്ട്. ഒരു മാസത്തിനുള്ളില്‍ രണ്ടു പേരാണ് പ്രദേശത്ത്​ കോവിഡ് ബാധിച്ചു മരിച്ചത്.