ബഹ്റൈനില്‍ വര്‍ക് പെര്‍മിറ്റ് അപേക്ഷ ഓഗസ്റ്റ് 9 മുതല്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. പെര്‍മിറ്റ് അനുവദിക്കുന്നതോടെ കമ്ബനികള്‍ക്ക് വിദേശത്തു നിന്നു തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങള്‍ പ്രദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്.

സ്വദേശികള്‍ക്കും നിലവില്‍ ബഹ്‌റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്കും അപേക്ഷ നല്‍കാന്‍ അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. പരസ്യം നല്‍കി രണ്ടാഴ്ചക്കുള്ളില്‍ സ്വദേശികളോ ബഹ്‌റൈനിലുള്ള പ്രവാസികളോ അപേക്ഷിക്കുന്നില്ലെങ്കില്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.