തിരുവനന്തപുരം: ജില്ലയില്‍ പതിനാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ പതിനാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കും, പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കും, പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്‌സിംഗ് അസിസ്റ്റന്റിനുമാണ് രോഗം സ്ഥിരീകരിച്ചത്.