ല​ണ്ട​ന്‍: കോ​വി​ഡി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അ​പ്ര​സ​ക്ത​മാ​യി​രു​ന്നെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ യൂ​റോ​പ്യ​ന്‍​മാ​ര്‍ നി​രാ​ശ​രാ​ണെ​ന്നും ക​ണ്ടെ​ത്ത​ല്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ലാ​ണ് ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ നി​രാ​ശ പ​ങ്കു​വ​ച്ച​ത്.

ഭാ​വി​യി​ലെ കോ​വി​ഡ് വൈ​റ​സ് ഭീ​ഷ​ണി​ക​ള്‍ നേ​രി​ടാ​ന്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ കൂ​ടു​ത​ല്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് കോ​വി​ഡ് വ്യാ​പ​നം ത​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ​വും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. വൈ​റ​സ് ഭീ​ക​ര​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​റ്റ​ലി​യി​ല്‍ 63 ശ​ത​മാ​നം പേ​രും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ത​ങ്ങ​ളു​ടെ പൗ​ര·ാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ്ര​തി​സ​ന്ധി​യു​ടെ ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ഖ്യ​ക​ക്ഷി ആ​രാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​റ്റ​ലി​ക്കാ​ര്‍ നാ​ല് ശ​ത​മാ​നം മാ​ത്ര​മാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നെ​ന്ന് ഉ​ത്ത​രം ന​ല്്കി​യ​ത്. എ​ന്നാ​ല്‍, ചൈ​ന​യെ ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ഖ്യ​ക​ക്ഷി​യാ​യി 25 ശ​ത​മാ​നം പേ​രാ​ണ് ക​ണ്ട​ത്.

ഫ്രാ​ന്‍​സി​ലെ പ​കു​തി​യി​ല​ധി​കം പേ​രു​ള്‍​പ്പെ​ടെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പ്ര​ക​ട​നം മോ​ശ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കു​തി​ച്ചു​യ​ര്‍​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​കൂ​ട്ടാ​യ്മ അ​പ്ര​സ​ക്ത​മാ​യി​രു​ന്നെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ​വും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.