കൊച്ചി : നയതന്ത്ര ചാനല്‍ വഴി സ്വപ്നയും കൂട്ടാളികളും കടത്തിയ സ്വര്‍ണത്തിലെ 100 കിലോയിലധികം സ്വര്‍ണ്ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് നിര്‍ണായക മൊഴി.മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് സ്വര്‍ണം കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരുമാണ് മൊഴി നല്‍കിയത്.

കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കി മാറ്റുന്നതിനുള്ള പ്രധാന കേന്ദ്രമാണ് സാംഗ്ലി.റമീസ് നേരത്തെ കടത്തിയ സ്വര്‍ണ്ണവും സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.കോവിഡ് ബാധിതരുടെയെണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ തെളിവെടുപ്പിനായി പ്രതികളെ സാംഗ്ലിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയില്ല.അതിനാല്‍, സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.